ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ ജൂൺ ഒന്ന് മുതൽ വഴിപാടുകൾ നടത്താമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന്റെ കിഴക്കേ നടയിലേയും പടിഞ്ഞാറെ നടയിലേയും ഗേറ്റിന് സമീപം വഴിപാടുകൾ ചീട്ടാക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അറുനാഴി അടക്കമുള്ള വഴിപാടുകൾ ബുക്ക് ചെയ്തവർക്ക് ദേവസ്വവുമായി ബന്ധപ്പെട്ട് പുതിയ തീയതി നിശ്ചയിക്കാമെന്ന് സെക്രട്ടറി അറിയിച്ചു.