ആലപ്പുഴ : ഓഡിറ്റോറിയങ്ങളിൽ വിവാഹമുൾപ്പെടെയുള്ള ആഘോഷ പരിപാടികൾ സാമൂഹ്യ സുരക്ഷയോടെ നത്താൻ അനുവാദം നൽകുക, കാറ്ററിംഗ് മേഖലയുടെ പുനരുജ്ജീവനത്തിന് പ്രത്യേക പാക്കേജുകൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിൽ നടന്ന ധർണ ആൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.വി.മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ്, മേഖലാ പ്രസിഡന്റ് ജോട്ടി മീനപ്പള്ളി, സെക്രട്ടറി റിജാസ് അലിയാർ എന്നിവർ പങ്കെടുത്തു.