ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിൽ ഹരിപ്പാട് വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. ബി.സുരേഷ് കുമാർ ഇന്നലെ സർവീസിൽ നിന്നു വിരമിച്ചു. 1992ൽ മിൽമയിൽ വെറ്ററിനറി ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1994 മുതൽ മൃഗസംരക്ഷണ വകുപ്പിലേയ്ക്കു മാറി. കൈനകരി, വീയപുരം, ആയാപറമ്പ് ,കരുവാറ്റ, പോത്താനിക്കാട് എന്നീ ഡിസ്‌പെൻസറികളിൽ വെറ്ററിനറി സർജനായും തലശ്ശേരി, മങ്കൊമ്പ് എന്നീ വെറ്ററിനറി പോളീക്ലിനിക്കുകളിൽ സീനിയർ വെറ്ററിനറി സർജനായും ജോലി നോക്കിയിട്ടുണ്ട് .കേരള വെറ്ററിനറി സർജൻസ് സർവീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സെക്രട്ടറി, കേരള വെറ്ററിനറി സർജൻസ് സർവീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് .കരുവാറ്റ ജലോത്സവ സമിതിയുടെ വർക്കിംഗ് പ്രസിഡണ്ടായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചുവരുന്നു.
എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും ശ്രീനാരായണ ട്രസ്റ്റ് ബോർഡ് അംഗവും കുമാരപുരം കവറാട്ട് ശ്രീ മഹാദേവക്ഷേത്രം ഭരണസമിതി അംഗവുമാണ്. ശ്രീനാരായണ സാംസ്‌കാരിക സമിതി ഹരിപ്പാട് യൂണിറ്റ് സ്ഥാപക സെക്രട്ടറിയാണ്. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ്, യൂണിയൻ കമ്മറ്റി അംഗം , കൗൺസിലർ, യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം,ശ്രീനാരായണ എംപ്ലോയീസ് വെൽഫെയർ ഫോറം യൂണിയൻ പ്രസിഡന്റ്, കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . മഹാദേവികാട് എസ്.എൻ.ഡി.പി ഹൈസ്‌കൂളിലെ അദ്ധ്യാപിക ബിന്ദു സി.ദേവ് ആണ് ഭാര്യ. മക്കൾ:സുബിൻ, സുബിത്ത്(വിദ്യാർത്ഥികൾ)