ഹരിപ്പാട്: ബി.എം.എസ് കാർത്തികപ്പള്ളി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് സി.ഗോപകുമാർ, മേഖലാ പ്രസിഡന്റ് എസ്.സന്തോഷ്, സെക്രട്ടറി ഡി.അനിൽകുമാർ, ഖജാൻജി പി.ദിനുമോൻ, വൈസ് പ്രസിഡന്റ് മുരളീധരൻ, ജോയിന്റ് സെക്രട്ടറിമാരായ വിനു, വനജ, രാജേഷ് എന്നിവർ നേതൃത്വം നൽകി.