ഹരിപ്പാട്: യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കും. ശേഖരിക്കുന്ന തേങ്ങ എണ്ണയാട്ടി വിറ്റ് ലഭിക്കുന്ന തുക ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് അവശതയനുഭവിക്കുന്നവരെ സഹായിക്കുവാൻ ഉപയോഗിക്കും.തേങ്ങ ശേഖരിക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് ഹരികൃഷ്ണൻ അദ്ധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എസ്.ദീപു, എം.പി പ്രവീൺ, ടിജിൻ ജോസഫ്, വിഷ്ണു.ആർ.ഹരിപ്പാട്, ഷജിത്ത് ഷാജി എന്നിവർ സംസാരിച്ചു.