അമ്പലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ട ആരാധനാലയങ്ങൾ തുറക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വിശ്വാസി സമൂഹത്തിന്റെ ആവശ്യം സർക്കാർ അംഗീകരിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾ പാസ് വഴി നാട്ടിലേക്ക് വരുന്നതാണ് നല്ലത്. സംസ്ഥാനത്തേക്ക് വരാൻ പാസ് നിർബന്ധമാക്കിയതിൽ തെറ്റില്ല. എന്നാൽ പാസ് കൃത്യമായി നൽകാൻ സർക്കാർ തയ്യാറാകണം.