ഹരിപ്പാട് : ശിവഗിരി ടൂറിസം പദ്ധതി റദ്ദാക്കിയ കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം 994 നമ്പർ മുട്ടം ശാഖ ആവശ്യപ്പെട്ടു. യോഗത്തിൽ ശാഖ പ്രസിഡന്റ് ബി. നടരാജൻ അദ്ധ്യക്ഷനായി. യോഗം മുൻ ഡയറക്ടർ ബോർഡ് അംഗം മുട്ടം ബാബു, സെക്രട്ടറി വി. നന്ദകുമാർ, യൂണിയൻ കൗൺസിലർ ബി. രഘുനാഥ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സി. മഹിളാമണി, ബി. ദേവദാസ്, കെ. പി അനിൽകുമാർ, എസ്. ശശിധരൻ, ആർ. രാജേഷ് തുടങ്ങിയവർ സംസാരിച്ചു. ജി. സുധാകരൻ സ്വാഗതവും ബി. രവി നന്ദിയും പറഞ്ഞു