ഹരിപ്പാട്: ജില്ലാ പഞ്ചായത്ത്‌ മുതുകുളം ഡിവിഷനിൽ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരീലകുളങ്ങര പൊലീസ് സ്റ്റേഷന് നോൺ കോൺടാക്ട് ഇൻഫ്രാറെഡ് തെർമൽ സ്കാനർ നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എസ്. ഐ. ആശ.വി.രേഖക്കു കൈമാറി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം ബബിത ജയനാണ് സ്കാനർ അനുവദിച്ചത്. ഡി.സി.സി പ്രസിഡന്റ്‌ എം.ലിജു അധ്യക്ഷനായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിയാസ് ചിങ്ങോലി, വി.ഷുക്കൂർ, എസ്.ദീപു, എം.പി പ്രവീൺ, ശ്രീക്കുട്ടൻ കുമാരപുരം എന്നിവർ പങ്കെടുത്തു.