ആലപ്പുഴ: പുകയിലഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് ഗാന്ധിയൻ ദർശന വേദി ആവശ്യപ്പെട്ടു. ലോകപുകയിലവിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ യോഗം ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.പ്രദീപ് കൂട്ടാല , ഇ.ഷാബ്ദ്ദീൻ, ബിനു മദനൻ, ഷീല ജഗധരൻ എന്നിവർ പങ്കെടുത്തു.