ആലപ്പുഴ: ലോക്ക് ഡൗൺചട്ടം ലംഘിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ പേരിൽ പൊലീസ് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്നും ഷുക്കൂർ ആരോപിച്ചു.