ആലപ്പുഴ: ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് ആലപ്പുഴ നഗരസഭ പഠനസൗകര്യം ഒരുക്കും. 500ൽഅധികം കുട്ടികൾക്കാണ് നഗരസഭാ പരിധിയിൽ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തത്. വാർഡ് അടിസ്ഥാനത്തിൽ ജനപ്രതിനിധികളുടെ സഹായത്തോടെ ഇവർക്ക് ആവശ്യമായ ഓൺലൈൻ പഠന സൗകര്യങ്ങൾ ഒരുക്കും. പൊതു സ്ഥാപനങ്ങൾ ,ലൈബ്രറികൾ എന്നിവിടങ്ങളിൽ സാമൂഹ്യ അലകം പാലിച്ച് പഠനം ഉറപ്പാക്കാൻ കഴിയുമോ എന്ന് ആലോചിക്കും. നഗരത്തിലെ പ്രധാനപ്പെട്ട സർക്കാർ ഹൈസ്‌കൂളുകളിൽ ലൈബ്രറി ഡിജിറ്റലൈസ് ചെയ്യും. അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിനു വേണ്ടി വിവിധ സന്നദ്ധ സംഘടനകളുടെ സഹായം തേടുമെന്ന് നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.മനോജ് കുമാർ എന്നിവർ അറിയിച്ചു.