തുറവൂർ : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുത്തിയതോട് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും ഫുൾ ഹാൻഡ് ഗ്ലൗസും, മാസ്കും സാനിറ്റൈസറും യൂത്ത് കോൺഗ്രസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് എം.എസ്.നിധീഷ് ബാബു ആശാ വർക്കറായ ജയലക്ഷ്മിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. നിധിൻ ചേന്നാട്ട്, എം.ഫൈസൽ, വർഗ്ഗീസ്, വി. ഷൈൻ, സുജിത്ത് സുധാകരൻ, അമൽ രവീന്ദ്രൻ, കെ.ബി ജൗഹർ തുടങ്ങിയവർ പങ്കെടുത്തു.