ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയന്റെ സാമൂഹ്യക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി നടപ്പാക്കിയ വിധവാ പെൻഷൻ വിതരണം ഇന്ന് രാവിലെ 10.30ന് യൂണിയൻ മന്ദിരത്തിലെ പ്രാർത്ഥനാഹാളിൽ വൈസ് ചെയർമാൻ എം.ഡി.ഓമനക്കുട്ടൻ നിർവഹിക്കും. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി, അഡ്മിനിസ്ട്രേറ്റിവ് കമ്മറ്റി അംഗങ്ങളായ എ.കെ.ഗോപി ദാസ് ,എം.പി.പ്രമോദ്.ടി.എസ്. പ്രദീപ് കുമാർ, അഡ്വ.എസ്.അജേഷ് കുമാർ, കെ.കെ.പൊന്നപ്പൻ,പി.ബി ദിലീപ്, പോഷക സംഘടനാ ഭാരവാഹികളായകെ.പി. സുബീഷ്, പി.ആർ.രതീഷ്, ലേഖ ജയപ്രകാശ്, സജിനി മോഹൻ, ഗോകുൽദാസ് ,എസ്.ശരത്ത് എന്നിവർ പങ്കെടുക്കും