bdb

ഹരിപ്പാട്: സാമൂഹിക വിരുദ്ധർ തകർത്ത, ധീരജവാൻ സ്മൃതിമണ്ഡപം പുനർനിർമ്മിച്ചു നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പുൽഗാവ് സ്ഫോടനത്തിൽ വീരമൃത്യു വഹിച്ച ജവാൻ എൻ. കൃഷ്ണന്റെ സ്മൃതി മണ്ഡപം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്റെ സ്മൃതിമണ്ഡപം തകർത്തവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡപത്തിന്റെ കേടുപാടുകൾ തീർക്കാൻ വേണ്ട ക്രമീകരണങ്ങൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് രാമകൃഷ്ണനെ ചെന്നിത്തല ചുമതലപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് എം.ലിജു, എസ്.വിനോദ് കുമാർ, ജേക്കബ് തമ്പാൻ, ശ്രീവല്ലഭൻ, ആർ.അജിത്ത് കുമാർ, എം.പി. പ്രവീൺ, ജി.സുരേഷ്, അഭിലാഷ്, രഞ്ജിത്ത് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.