photo

ആലപ്പുഴ:തോട്ടപ്പള്ളി- കനാൽ റോഡരികിലെ കാറ്റാടി മരങ്ങൾ അപകടമുണ്ടാക്കും വിധം വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു നിന്നിട്ടും മുറിച്ചു നീക്കാൻ നടപടിയില്ല.

തോട്ടപ്പള്ളി ഉൾനാടൻ മത്സ്യ ലേലത്തറയുടെ കിഴക്കും പടിഞ്ഞാറുമായി അഞ്ചിലധികം മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്. ലാഭം സ്റ്റോർ, മത്സ്യമാർക്കറ്റ്, റേഷൻ കട, ധാന്യപ്പൊടി സ്ഥാപനങ്ങൾ, തടിമില്ല് എന്നിവിടങ്ങളിലേക്ക് പ്രതിദിനം നൂറുകണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന റോഡാണിത്. അപകടാവസ്ഥയിലുള്ള കാറ്റാടി മരങ്ങൾ മുറിച്ച് മാറ്റണമെന്ന് പ്രദേശവാസികൾ പഞ്ചായത്തിലും കെ.എസ്.ഇ.ബി.ഇ ഓഫീസിലും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.