ചേർത്തല : അന്ധകാരനഴി സ്പിൽവേ ഷട്ടർ ഉടൻ തുറക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ ചേർത്തല മണ്ഡലം കമ്മ​റ്റി ആവശ്യപ്പെട്ടു.തുറവൂർ,പട്ടണക്കാട്,കടക്കരപ്പള്ളി,വയലാർ,ചേർത്തല തെക്ക് എന്നീ മേഖലയിലെ കൃഷിയെ സംരക്ഷിക്കുന്നതിനും വെള്ളക്കെട്ടിനും പരിഹാരമായി അന്ധകാരനഴി ഷട്ടർ തുറക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകി.സാധാരണ നിലയിൽ ഒക്ടോബർ മാസത്തിൽ ഷട്ടർ അടയ്ക്കുകയും മേയ് പകുതിയോടെ തുറക്കുകയുമാണ് ചെയ്യുക. ഷട്ടർ തുറക്കാത്തതു മൂലം വിവിധയിടങ്ങളിൽ വെള്ളക്കെട്ടും കൃഷിനാശവുമുണ്ടായി.തരിശ് ഭൂമിയിൽ കൃഷി ചെയ്തതു വരെ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴ വെള്ളത്തിൽ നശിച്ചു.