thankappan

പൂച്ചാക്കൽ: അരുക്കുറ്റി പഞ്ചായത്ത് പത്താം വാർഡിൽ നദ്‌വത്ത്നഗർ, കാട്ടുതറ വീട്ടിൽ, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കെ.ടി.തങ്കപ്പൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഡി.കെ.ടി.എഫ് അരുക്കുറ്റി മണ്ഡലം പ്രസിഡന്റ്, അരൂക്കുറ്റി 1008 -ാം നമ്പർ സഹകരണ ബാങ്ക് പ്രസിഡൻറ്, പട്ടികജാതി സഹകരണ സംഘം പ്രസിഡന്റ്, പാണാവള്ളി റൂറൽ ഹൗസിംഗ് ബോർഡ് ഡയറക്ടർ ബോർഡ് അംഗം, കെ.പി.എം.എസ് ചേർത്തല താലൂക്ക് കമ്മറ്റി അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ബീന, പ്രശാന്ത്, നിഷ. മരുമക്കൾ: വേണു, ഷൈലജ, അശോകൻ.