ചേർത്തല:എസ്.എൻ.ഡി.പി യോഗം തൈക്കൽ 519-ാം നമ്പർ ശാഖയിലെ കുമാരനാശാൻ കുടുംബ യൂണിറ്റിലെ മുഴുവൻ അംഗങ്ങൾക്കും ഭക്ഷ്യധാന്യം വിതരണം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് എം.പി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എം.പുരുഷോത്തമൻ,കെ.ജി. ശശിധരൻ,പി.എസ്.രവീന്ദ്രൻ, കൺവീനർ പ്രസന്ന,ജോയിന്റ് കൺവീനർ ഗിരിജ എന്നിവർ പങ്കെടുത്തു.