മാവേലിക്കര: ചെട്ടികുളങ്ങര കൃഷി ഭവനിൽ കാർഷിക പദ്ധതികൾ അട്ടിമറിക്കുന്നതായി ചെട്ടികുളങ്ങര നോർത്ത്, സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികൾ ആരോപിച്ചു. യോഗത്തിൽ ചെട്ടികുളങ്ങര നോർത്ത് മണ്ഡലം പ്രസിഡന്റ് അനീഷ് കരിപ്പുഴ, ചെട്ടികുളങ്ങര സൗത്ത് മണ്ഡലം പ്രസിഡന്റ് പി.സോമശേഖരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ ചെങ്കള്ളിൽ, ജോൺ.കെ.മാത്യു, അലക്സ്‌ മാത്യു, ഗീത ഗോപാലകൃഷ്ണൻ, ഡി.സി.സി അംഗം ജി.മോഹൻദാസ്, യു.ഡി.എഫ് ചെയർമാൻ അഡ്വ.വിശ്വനാഥൻ ചെട്ടിയാർ എന്നിവർ സംസാരിച്ചു.