ചേർത്തല:ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് സാങ്കേതികമായുണ്ടായ തടസങ്ങൾ ഉടൻ പരിഹരിക്കുമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അറിയിച്ചു.

ശ്രീനാരായണ ഗുരുദേവ ദർശനത്തിന് ആഗോളതലത്തിൽ പ്രചാരണം നൽകുക എന്ന ലക്ഷ്യത്തോടെ ശിവഗിരി മഠം,ചെമ്പഴന്തി ഗുരുകുലം,കുന്നുംപാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അരുവിപ്പുറം എന്നീ ആത്മീയ വേദികളെ ബന്ധിപ്പിച്ച് ടൂറിസം വികസന സാദ്ധ്യതകൾ കൊണ്ടുവരിക എന്നതായിരുന്നു ശിവഗിരി ടൂറിസം സർക്യൂട്ടിന്റെ ലക്ഷ്യം.പ്രധാനമന്ത്റി നരേന്ദ്രമോദിയുടെയും കേന്ദ്രആഭ്യന്തര മന്ത്റി അമിത്ഷായുടെയും ശിവഗിരി സന്ദർശനങ്ങളെ തുടർന്നാണ് പദ്ധതിക്ക് അംഗീകാരം നൽകിയതും 2019 ഫെബ്രുവരിയിൽ ഉദ്ഘാടനം നടത്തിയതും. കാെവിഡ് ഇന്ത്യൻ സമ്പദ്ഘടനയിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളെ തുടർന്ന് ഉദ്യോഗസ്ഥതല ഉത്തരവിലൂടെ റദ്ദാക്കിയ വിവിധ പദ്ധതികൾക്കൊപ്പം ഇതും ഉൾപ്പെട്ടിരുന്നു.ടെൻഡർ നടപടികൾ ഉൾപ്പെടെ പൂർത്തീകരിച്ച പദ്ധതിയിലെ സാങ്കേതിക തടസങ്ങൾ നീക്കി കൃത്യ സമയത്ത് തന്നെ പൂർത്തീകരിക്കാനായി പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തരമന്ത്രി എന്നിിവർക്കും ഐ.ടി.ഡി.സി ഉൾപ്പെടെ വിവിധ വകുപ്പുകളുമായും ബന്ധപ്പെട്ട് നടപടികൾ സ്വീകരിച്ചതായും തുഷാർ അറിയിച്ചു.