ആലപ്പുഴ: ലോക്ക് ഡൗൺ ലംഘനത്തിന് ജില്ലയിൽ ഇന്നലെ 29 കേസുകൾ രജിസ്റ്റർ ചെയ്തു. 32 പേർ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം അറസ്റ്റിലായി. നിയന്ത്രണം ലംഘിച്ച് നിരത്തിലിറങ്ങിയ 11 വാഹനങ്ങൾ പിടിച്ചെടുത്ത് രജിസ്റ്റർ ചെയ്ത കേസിൽ 11,000 രൂപ പിഴ ഈടാക്കി. ക്വാറന്റൈൻ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ ഒരാൾക്ക് എതിരെയും കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് മൂന്ന്‌ കേസുകളിൽ 17പേർക്കും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 14പേർക്കും എതിരെ കേസെടുത്തു.