nss99

ചാരുംമൂട്: ഉളവുക്കാട് 99-ാം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെയും വനിതാ സമാജത്തിന്റേയും ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. യോഗത്തിൽ കരയോഗം പ്രസിഡന്റ് പി.ചന്ദ്രശേഖരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.സോമനുണ്ണിത്താൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഭാരവാഹികളായ ആർ.ഭാർഗവൻ പിള്ള, പി.പ്രഭാകരനുണ്ണിത്താൻ, സി.അജികുമാർ, കെ.ചന്ദ്രനുണ്ണിത്താൻ, പി.പത്മിനിക്കുഞ്ഞമ്മ, ലക്ഷ്മി ഉണ്ണിക്കൃഷ്ണപ്പിള്ള ,ലേഖ ബി.പിള്ള, ശ്രീജ എസ്.ഉണ്ണിത്താൻ, വസന്ത കാവേരി തുടങ്ങിയവർ നേതൃത്വം നൽകി.