ഹരിപ്പാട്: ആറാട്ടുപുഴ ഉൾപ്പെടെയുളള ആലപ്പുഴയുടെ തീരങ്ങളിൽ കിരമണൽ ഖനനം ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഹാർബറിന്റെ പ്രവർത്തനത്തിന് ആഴം കൂട്ടാൻ നൽകിയ അനുമതിയുടെ മറവിൽ കരിമണൽ ഖനനത്തിനുളള നീക്കം നടക്കുന്നുവെന്ന മത്സ്യത്തൊഴിലാളികളുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് വലിയഴീക്കലിൽ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഡ്രഡ്ജ് ചെയ്ത മണൾ ഇവിടെത്തന്നെ തീരസംരക്ഷണത്തിന് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അധികൃതരോട് ആവശ്യപ്പെട്ടു. ഡി.സി.സി.പ്രസിഡന്റ് എം.ലിജു, അഡ്വ.വി.ഷുക്കൂർ, എസ്.വിനോദ് കുമാർ, കെ.രാജീവൻ, ബിജു ജയദേവ്, എന്നിവരും പ്രതിപക്ഷനേതാവിനോടൊപ്പമുണ്ടായിരുന്നു.