എടത്വാ: തലവടി ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ ജാഗ്രത സമതിയുടെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് അംഗം അജിത്ത് കുമാർ പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ജാഗ്രതസമതി പ്രസിഡന്റ് വത്സല കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സാറാമ്മ ബിജു, ഉമയമ്മ വിശ്വനാഥൻ, ഇന്ദിര, മോഹിനി എന്നിവർ നേതൃത്വം നല്‍കി.