കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്കനിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച സരസമ്മ ഹരിദാസിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കായൽപ്പുറം മുളവനക്കുന്ന് സിദ്ധാർത്ഥൻ, പുളിങ്കുന്ന് തോട്ടാത്തറ ഓമന പുളിങ്കുന്ന് പുത്തൻപുരയ്ക്കൽചിറ ഷീല എന്നിവർക്ക് തുടർചികിത്സയ്ക്കായി പതിനായിരം രൂപ വീതവും ഫാ. ജോർജ് വലിയവീടൻ തന്റെ ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് കൈമാറി. സ്‌ഫോടനത്തിൽ മരിച്ച മറ്റു ആറുപേരുടെ കുടുംബങ്ങൾക്ക് നേരത്തേ ഓരോ ലക്ഷം രൂപ വീതം സഹായധനമായി നൽകിയിരുന്നു. ഫാ. ജോർജ്ജിന്റെ കുടുംബാംഗങ്ങളും ഗ്രാമപഞ്ചായത്തംഗവുമായ അമ്പിളി ടി.ജോസ്, ബിജു വലിയവീടൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു സന്തോഷ്, ഔസേപ്പച്ചൻ വെമ്പാടംതറ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു