tv-r

അരൂർ: അരൂർ ഹിമാലയ ബേക്കറി ഉടമ വിജയന്റെ വീടിന്റെ മുകൾ നില കത്തിനശിച്ചു. സമീപത്തെ റോഡിലൂടെ പോയവർ അറിയിച്ചതിനെത്തുടർന്നാണ് താഴത്തെ നിലയിൽ ഉണ്ടായിരുന്ന വിജയനും കുടുംബവും വിവരം അറിയുന്നത്. അരൂർ അഗ്നിശമന സേനയും നാട്ടുകാരും ചേർന്ന് രണ്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്.

ഷോർട്ട് സർക്യൂട്ടാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന വീട്ടുപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും പൂർണ്ണമായി കത്തിനശിച്ചു.