ചേർത്തല:ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച തണ്ണീർമുക്കം സ്കൂൾ കവല സ്വദേശി തണ്ണീർമുക്കത്തെ മത്സ്യമാർക്കറ്റിൽ എത്തിയിരുന്നെന്ന് സ്ഥിരീകരിച്ചു.

രാജസ്ഥാനിൽ നിന്നാണ് ഇയാൾ ട്രെയിനിൽ നാട്ടിലെത്തിയത്. കാറിൽ തണ്ണീർമുക്കത്ത് എത്തി മത്സ്യമാർക്കറ്റിലും തണ്ണീർമുക്കം പഞ്ചായത്ത് ഓഫീസിന് തെക്കുള്ള ചായക്കടയിലും സന്ദർശനം നത്തി. നിരീക്ഷണത്തിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.