ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുടിയേറ്റ - കരാർ തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഏകാംഗ കമ്മിഷനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥാനായ ഡോ.സി. വി. ആനന്ദബോസിനെ കേന്ദ്ര തൊഴിൽ മന്ത്രാലയം നിയമിച്ചു. കേരളത്തിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ സി.വി.ആനന്ദ് ബോസ് നിലവിൽ ദേശീയ ഹെറിറ്റേജ് പദ്ധതിയുടെ മുഖ്യ ഉപദേഷ്‌ടാവാണ്. ഇന്ത്യൻ ലേബർ കോൺഫറൻസ് സ്‌റ്റാന്റിംഗ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു.