ന്യൂഡൽഹി :കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേതു ആപ്പ് എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും നിർബന്ധമാക്കി കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തിന്റെ ഉത്തരവ്.
കൊവിഡ് ഹൈ റിസ്‌ക് സോണിലുള്ളവരും രോഗബാധിതരുമായി അടുത്ത് സമ്പർക്കം പുലർത്തുന്നവരും ഓഫീസിൽ ഹാജരാകേണ്ട. അവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ പോകേണ്ടതാണ്. പ്രശ്‌നബാധിതരെല്ലെന്ന് ആപ്പിൽ കണ്ടെത്തിയാൽ മാത്രം ഓഫീസിൽ ഹാജരാകണം.
നൂറ് ശതമാനം ജീവനക്കാരും ആരോഗ്യ സേതു ഉപയോഗിക്കുന്നുണ്ടെന്നത് സ്വകാര്യ കമ്പനികൾ ഉറപ്പുവരുത്തണം. ഹോട്ട്‌സ്പോട്ടിലെ രോഗ സാദ്ധ്യതാ മേഖലകളിലുള്ളവർക്കും ആപ്പ് നിർബന്ധമാക്കി. ഇത് പ്രാദേശിക ഭരണകൂടം ഉറപ്പാക്കണം.
ആരോഗ്യസേതു ആപ്പ്