parliament

ന്യൂഡൽഹി:നിലവിലുള്ള കെട്ടിടത്തിന് സമീപം 922 കോടി രൂപ ചെലവിൽ പുതിയ പാർലമെന്റ് മന്ദിരം നിർമിക്കാൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്രെ വിദഗ്ദ്ധ മൂല്യനിർണയ സമിതി അനുമതി നൽകി. 10.5 ഏക്കർ സ്ഥലത്ത് 65,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുക. 42 മീറ്റർ ഉയരമുണ്ടാകും.

നിലവിലുള്ള പാർലമെന്റ് മന്ദിരത്തിൻ്രെ സ്വീകരണ കേന്ദ്രവും എ.സി പ്ലാന്റും ഉൾപ്പെടെ 5,200 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾ പൊളിക്കും. 333 മരങ്ങളിൽ 223 വൃക്ഷത്തൈകൾ പറിച്ചുനടുകയും 100 എണ്ണം നിലനിർത്തുകയും ചെയ്യും. പുതുതായി 290 മരങ്ങൾ നടാനും പരിസ്ഥിതി മന്ത്രാലയം നിർദേശിച്ചു.