board-exam

ന്യൂഡൽഹി: ലോക്ക്ഡൗൺ അവസാനിച്ചാൽ ശനി, ഞായർ ദിവസങ്ങളിൽ ഉൾപ്പെടെ തുടർച്ചയായി ഐ.സി.എസ്.ഇ, ഐ.എസ്. സി. പരീക്ഷകൾ നടത്തുമെന്ന് സി.ഐ.എസ്. സി.ഇ. ചീഫ് എക്‌സിക്യൂട്ടീവ് ജെറി ആരത്തൂൺ പറഞ്ഞു.

എട്ട് ദിവസം മുൻപ് ഷെഡ്യൂൾ പ്രസിദ്ധീകരിക്കും. ആറ് ആഴ്ചക്കുള്ളിൽ ഫലം പ്രഖ്യാപിക്കും. ഐ.എസ്. സി. 12ാം ക്ളാസുകാർക്ക് എട്ട് പരീക്ഷകളും, ഐ.സി.എസ്.ഇ. പത്താം ക്ളാസുകാർക്ക് ആറ് പരീക്ഷകളും ബാക്കിയുണ്ട്.