ന്യൂഡൽഹി: പ്രകോപനപരമായ സന്ദേശങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് ഡൽഹി ന്യുനപക്ഷ കമ്മിഷൻ ചെയർമാൻ സഫറുൾ ഇസ്ലാം ഖാനെതിരെ രാജ്യദ്രോഹ കുറ്റത്തിന് ഡൽഹി പൊലീസ് കേസെടുത്തു. ഡൽഹി സ്വദേശിയുടെ പരാതിയിലാണ് നടപടി. വിവിധ മത ഭാഷാ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതും പ്രകോപനം സൃഷ്ടിക്കുന്നതുമായ സന്ദേശം സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് കേസ്. ഇന്ത്യയിലെ മതഭ്രാന്തിനെതിരെ നിലപാടെടുത്ത അറബ് രാജ്യങ്ങൾക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു പോസ്റ്റ്. വിവാദമായതിനെ തുടർന്ന്, തന്റെ പോസ്റ്റ് ചിലരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് അദ്ദേഹം പിൻവലിച്ചിരുന്നു.