ന്യൂഡൽഹി: കോവിഡ് പരിശോധന നടത്തുന്ന 200 ലാബുകളിലേക്കുള്ള ടെസ്റ്റിംഗ് കിറ്റുകൾ ഇനി തപാൽ വകുപ്പ് എത്തിക്കും. ദിവസേനെ ഒരു ലക്ഷം കോവിഡ് പരിശോധനകൾ നടത്തുകയെന്ന ലക്ഷ്യത്തോടെ ഐ.സി.എം. ആർ പ്രാദേശിക ഡിപ്പോകളിൽ നിന്ന് ശേഖരിക്കുന്ന കിറ്റുകളാണ് 1,56,000 പോസ്റ്റ് ഓഫീസുകൾ വഴി തപാൽ വകുപ്പ് വിതരണം ചെയ്യുക. രാജ്യത്തെ ഉൾനാടൻ മേഖലകളിലടക്കമുള്ള 200 ലാബുകളിൽ എത്തിക്കുന്ന കിറ്റുകൾ
കേടാവാതിരിക്കാൻ ഐസിൽ പൊതിയും. കിറ്റുകളുടെ വിതരണം
പോസ്റ്റൽ വകുപ്പ്, ഐ.സി.എം.ആർ നോഡൽ ഓഫീസർമാർ ഏകോപിപ്പിക്കും.