ന്യൂഡൽഹി :ലോക്പാൽ സമിതി അംഗം ജസ്റ്റിസ് എ. കെ. തൃപാഠി ( അജയ് കുമാർ ത്രിപാഠി, 62) കൊവിഡ് ബാധിച്ച് മരിച്ചു. ഡൽഹി എയിംസിൽ ഇന്നലെ രാത്രി 8.45 ഓടെയായിരുന്നു അന്ത്യം.ഛത്തീസ്ഗഡ് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസായിരുന്നു.കഴിഞ്ഞമാസം കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന തൃപാഠിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് കഴിഞ്ഞയാഴ്ച ഡൽഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൾക്കും വീട്ടുജോലിക്കാരനും കൊവിഡ് ബാധിച്ചിരുന്നെങ്കിലും രോഗം ഭേദമായിരുന്നു,.
2019 മാർച്ച് 23നാണ് തൃപാഠി ഉൾപ്പെട്ട നാലംഗ ലോക്പാൽ സമിതി നിലവിൽ വന്നത്. 2018 ജൂലായിലാണ് ഇദ്ദേഹം ഛ ത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്.