25 ബി.എസ്.എഫ് ജവാൻമാർക്കും കൊവിഡ്
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40,000 കടന്നു. 24 മണിക്കൂറിനിടെ 83 മരണവും 2487 പുതിയ കൊവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. ആകെ 40,263 കൊവിഡ് കേസുകളായി. മരണം 1306. രോഗമുക്തി നേടിയത് 10,887. രാജ്യത്തെ കൊവിഡ് കേസുകളുടെ ഇരട്ടിയാകൽ നിരക്ക് 12 ദിവസമായി കുറഞ്ഞു.
ന്യൂഡൽഹി: ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹിയിലെ സി.ആർ.പി.എഫ് ആസ്ഥാനം ഇന്നലെ അടച്ചു. തെക്കൻ ഡൽഹിയിലെ സി.ജി.ഒ കോംപ്ലക്‌സിലെ ആസ്ഥാന ഓഫീസ് ഇന്ന് അണുവിമുക്തമാക്കും. ഡ്രൈവറുമായി സമ്പർക്കത്തിലായ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേരെ നിരീക്ഷണത്തിലാക്കി. 18 സീറ്റുള്ള മിനി ബസാണ് ഇദ്ദേഹം ഓടിച്ചത്. ഈ ബസിൽ സഞ്ചരിച്ചവരെ ഉൾപ്പെടെ നിരീക്ഷണത്തിലാക്കി. ഡൽഹി മയൂർ വിഹാർ ഫേസ് 3 യിലെ 31 സി.ആർ.പി.എഫ് ബറ്റാലിയനിലെ മൂന്നു മലയാളികൾ ഉൾപ്പെടെ 135 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
ഡൽഹിയിലെ 126 ബി.എസ്.എഫ് ബറ്റാലിയനിലെ 25 സേനാംഗങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഈ ബറ്റാലിയനിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 31 ആയി. ഡൽഹി പൊലീസിനൊപ്പം ജമാമസ്ജിദ് പ്രദേശത്ത് ഡ്യൂട്ടിയിലായിരുന്നു ഇവർ. രാജ്യത്ത് ആകെ 42 ബി.എസ്.എഫ് ജവാൻമാർക്ക് രോഗം ബാധിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയ്ക്ക് മുന്നിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ മാതോശ്രീക്ക് സമീപത്തെ ചായക്കടക്കാരന് കൊവിഡ് ബാധിച്ചിരുന്നു.
പൂനെയിൽ 12 മണിക്കൂറിനിടെ 60 പുതിയ കേസുകൾ.
ആരോഗ്യപ്രവർത്തകരും മാദ്ധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്ക് 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് പ്രഖ്യാപിച്ചു
തമിഴ്‌നാട്ടിൽ രണ്ടു വനിതാ പൊലീസുകാർ ഉൾപ്പെടെ അഞ്ചുപേർക്ക് കൂടി കൊവിഡ്.
ഡൽഹി ഹൈക്കോടതി രജിസ്ട്രിയിലെ ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ എൽ.എൻ.ജെ.പി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാർച്ച് 20 മുതൽ ഇദ്ദേഹം ഓഫീസിലെത്തിയിരുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രി, കസ്തൂർബ ആശുപത്രി എന്നിവിടങ്ങളിൽ മൂന്നു വീതം ഡോക്ടർമാർക്ക് കൊവിഡ്.
ഇന്ത്യ കൊവിഡ് മീറ്റർ
മഹാരാഷ്ട്ര 12,296. 521.
ഗുജറാത്ത് 5054
ഡൽഹിയിൽ 4122.
മദ്ധ്യപ്രദേശ് 2788