ന്യൂഡൽഹി: ലോക്ക് ഡൗൺ അവസാനിച്ചതിന് ശേഷം ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ 3ൽ നിന്ന് വിമാനസർവീസുകൾ നടത്തുമെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു. തുടർന്ന് വിമാനസർവീസുകളുടെ എണ്ണം വർദ്ധിച്ചാൽ ക്രമേണ മറ്റു ടെർമിനലുകളും തുറക്കും. യാത്രാ സാമഗ്രികൾ അൾട്രാവയലറ്റ് അണുനശീകരണ ടണലുകളിലൂടെ കടത്തിവിട്ട് ശുചീകരിക്കും. തിരക്കുണ്ടാകാതിരിക്കാൻ വിമാനത്താവളത്തിലെ എല്ലാ ഭക്ഷണ ശാലകളും മറ്റു കടകളും തുറക്കുമെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിനുള്ളിൽ ഭക്ഷണശാലകളിലും മറ്റു കടകളിലും സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക നടപടിക്രമങ്ങളുണ്ടായിരിക്കും.
പ്രധാന നിർദേശങ്ങൾ