ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്ന് മാറ്റിവച്ച ജെ.ഇ.ഇ,നീറ്റ് എൻട്രൻസ് പരീക്ഷകളുടെ പുതുക്കിയ തീയതി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൻ നാളെ പ്രഖ്യാപിക്കും. തുടർന്ന് വിദ്യാർത്ഥികളുമായി ഓൺലൈനിലൂടെ മന്ത്രി ആശയവിനിമയം നടത്തും.
ജെ.ഇ.ഇ ഏപ്രിലിലും നീറ്റ് മേയ് മൂന്നിനുമാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് ഇവ മേയ് അവസാന ആഴ്ചത്തേയ്ക്ക് മാറ്റിവയ്ക്കുകയായിരുന്നു.