jnu
JNU

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു) തുറക്കുന്നത് മേയ് 17 വരെ നീട്ടി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ലോക്ഡൗൺ രണ്ടാഴ്ചത്തേക്ക് കൂടി കേന്ദ്രസർക്കാർ നീട്ടിയ പശ്ചാത്തലത്തിലാണ് നടപടി. ഇപ്പോഴെവിടെയാണോ അവിടെതന്നെ വിദ്യാർത്ഥികൾ തുടരണമെന്നും പുതിയ തീയതി പ്രഖ്യാപിക്കും വരെ ക്യാമ്പസിലേക്ക് മടങ്ങിയെത്തരുതെന്നും അധികൃതർ അറിയിച്ചു.