ന്യൂഡൽഹി: കൊവിഡുമായി ജീവിക്കാൻ നമ്മൾ സ്വയം പാകപ്പെടുത്തണമെന്നും അതിനാൽ ലോക്ക് ഡൗൺ പിൻവലിക്കാൻ ഡൽഹി തയ്യാറാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.വിവിധ സേവനങ്ങൾക്കും വ്യവസായങ്ങൾക്കും ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടാണ് വാർത്താസമ്മേളനത്തിൽ കെജ്‌രിവാൾ അറിയിച്ചത്. ജനങ്ങൾ തൊഴിലില്ലാതെ കഷ്ടപ്പെടുകയാണെന്നും കമ്പോളം അടക്കം അടഞ്ഞ് കിടക്കുന്നതിനാൽ സർക്കാരും ജീവനക്കാർക്കടക്കം ശമ്പളം നൽകാനാകാതെ വലയുകയാണെന്നും കെജ്‌രിവാൾ പറഞ്ഞു.
കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള മേഖലകളിൽ ലോക്ക് ഡൗൺ ഒഴിവാക്കാൻ ഡൽഹി തയ്യാറാണ്. ലോക്ക് ഡൗൺ അവസാനിച്ച് കഴിഞ്ഞും കേസുകൾ വന്നാൽ അതിനെ നേരിടും. ആശുപത്രികളിൽ കിറ്റുകളുമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകൾ സീൽ ചെയ്തത് തുടരാൻ കേന്ദ്ര സർക്കാർ തയാറാകണം. മറ്റ് മേഖലകളെല്ലാം ഗ്രീൻ സോണുകളാക്കാമെന്നും കെജ്‌രിവാൾ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രധാന നിർദേശങ്ങൾ
കൊവിഡിൽ പകർച്ച് ഡൽഹി
മഹാരാഷ്ടയും ഗുജറാത്തും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഡൽഹിയിലാണ്. തലസ്ഥാനത്ത് ഇതുവരെ 64 പേരാണ് രോഗം മൂലം മരിച്ചത്. 4,122 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ അഞ്ഞൂറോളം പേർ ആരോഗ്യ പ്രവർത്തകരാണ്. 1,256 പേർക്ക് അസുഖം ഭേദമായി. ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സി.ആർ.പി.എഫ്. ആസ്ഥാനം അടച്ചു.