covid-19
covid 19

ന്യൂഡൽഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 1074 പേർക്ക് കൊവിഡ് രോഗമുക്തി. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിതെന്നും രാജ്യത്തെ രോഗമുക്തി നിരക്ക് 27.52 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗമുക്തി നേടിയവർ ആകെ 11762. 24 മണിക്കൂറിനിടെ 2573 പുതിയ കൊവിഡ് ബാധിതരും 83 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതർ 42836 . മരണം 1389.
നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ലോക്ഡൗണിൽ ഇളവിൽ രോഗവ്യാപനം വർദ്ധിക്കാനിടയുണ്ടെന്നും ജാഗ്രതവേണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി

*രാജ്യത്ത് ഏറ്റവും ഉയർന്ന മരണ നിരക്ക് പശ്ചിമ. ബംഗാളിലെന്ന് കേന്ദ്ര സംഘം- 12.8 ശതമാനം. കുറഞ്ഞതോതിലുള്ള പരിശോധന, നിരീക്ഷണത്തിലെയും സമ്പർക്ക പട്ടിക തയാറാക്കലിലെയും പാളിച്ച എന്നിവയാണ് കാരണമെന്നും ,.വൈറസ് വ്യാപനം കുറച്ചുകാണിക്കരുതെന്നും കേന്ദ്ര സംഘം

*പശ്ചിമബംഗാളിൽ കേന്ദ്രസംഘത്തെ അനുഗമിച്ച ബി.എസ്.എഫ് വാഹനത്തിന്റെ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന 50 ജവാൻമാരെ നിരീക്ഷണത്തിലാക്കി.

* ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ 42 പുതിയ കേസുകൾ. ആകെ 632 . മരണം 20.
* കഴിഞ്ഞ 11 ദിവസമായി ഹിമാചൽപ്രദേശിൽ പുതിയ കൊവിഡ് ബാധിതരില്ല. 41 കേസുകളിൽ ഒരാൾ ചികിത്സയിൽ.
* ഇൻഡോറിൽ 1611 കൊവിഡ് കേസുകളും 77 മരണവും
*യു.പിയിൽ 97 പുതിയ കേസുകൾ. ആകെ 2742. സംസ്ഥാനത്തെ 75ൽ 64 ജില്ലകളിലും കൊവിഡ്
* ഡൽഹിയിലുള്ള 25 ബറ്റാലിയനിലെ 9 ജവാന്മാർക്ക് രോഗബാധിച്ചു.
* ആന്ധ്രാപ്രദേശിൽ 67 പുതിയ കേസുകൾ.
* തമിഴ്‌നാട്ടിൽ ഇന്നലെ 527 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോയമ്പേട് മാർക്കറ്റിലെ

107 പേർക്ക് കൊവിഡ്

* ഡൽഹിക്ക് സമീപത്തെ നോയിഡയിൽ പൊതുസ്ഥലത്ത് തുപ്പിയാൽ 500 രൂപയും ആവർത്തിച്ചാൽ

1000 രൂപയും പിഴ
* ഐസൊലേഷൻ വാർഡിൽ മെച്ചപ്പെട്ട ജോലി സാഹചര്യമില്ലെങ്കിൽ ഇന്നു മുതൽ നിരാഹാര

സമരമെന്ന് അലിഗഡ് ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ