modi
modi

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ കൂട്ടായ ശ്രമങ്ങൾക്ക് ചേരിചേരാ രാജ്യങ്ങളുടെ(നാം) സമ്മേളനം ആഹ്വാനം ചെയ്‌തു. അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്ന സമ്മേളനത്തിൽ ഇന്ത്യ സ്വീകരിച്ച പ്രതിരോധനടപടികൾ പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചു. ഹൈഡ്രോക്‌സി ക്വാറോക്വിൻ മരുന്നുകളും മാസ്‌ക് അടക്കം പ്രതിരോധ സാമഗ്രികളും ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് അയച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി, ഇറാൻ പ്രസിഡന്റ് റൗഹാനി, ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീന, നേപ്പാൾ പ്രധാനമന്ത്രി കെ.പി. ഷർമ ഒലി തുടങ്ങിയവരും പങ്കെടുത്തു. നരേന്ദ്രമോദി ആദ്യമായാണ് നാം സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 2016, 2019 വർഷങ്ങളിലെ സമ്മേളനങ്ങളിൽ നിന്ന് ഇന്ത്യ വിട്ടു നിന്നത് വിവാദമായിരുന്നു.