gulf-news

ന്യൂഡൽഹി: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യ നാളെ ആരംഭിക്കുന്ന പ്രത്യേക യാത്രാ ദൗത്യത്തിലൂടെ ഒരാഴ്ചകൊണ്ട് 3150 മലയാളികളെ കേരളത്തിലെത്തിക്കും. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് പതിമ്മൂന്ന് സർവീസുകളിലായി 2650 പേരും മലേഷ്യയിൽ നിന്ന് രണ്ടു സർവീസുകളിലായി 500 പേരും എത്തും.

നാളെ മാത്രം ഗൾഫിൽ നിന്ന് എണ്ണൂറു പേർ എത്തും.

അബുദാബിയിൽനിന്ന് കൊച്ചിയിലേക്കാണ് ആദ്യ വിമാനം. നാളെത്തന്നെ കൊച്ചിയിൽ ദോഹയിൽ നിന്നുള്ള വിമാനവും എത്തും. ദുബായ്, റിയാദ് വിമാനങ്ങളാണ് നാളെ കരിപ്പൂരിലിറങ്ങുന്നത്. ഈ ആഴ്ചയിൽ, തിരുവനന്തപുരത്തേക്കുള്ള ഏക സർവീസ് നാലാം ദിവസം ദോഹയിൽ നിന്നാണ്.

കേരളത്തിലേക്കുള്ള

സർവീസുകൾ

(യാത്രക്കാർ 200 വീതം)

വ്യാഴം

#.അബുദാബി-കൊച്ചി

#.ദുബായ്-കോഴിക്കോട്

#.റിയാദ്-കോഴിക്കോട്

#. ദോഹ-കൊച്ചി

വെള്ളി

# മനാമ-കൊച്ചി

ശനി

#കുവൈറ്റ്-കൊച്ചി

#മസ്‌കറ്റ്-കൊച്ചി(250)

ഞായർ

#ദോഹ-തിരുവനന്തപുരം

#കൊലാലംപൂർ-കൊച്ചി(250)

തിങ്കൾ

#ദമാം-കൊച്ചി

#മനാമ-കോഴിക്കോട്

#ദുബായ്-കൊച്ചി

ചൊവ്വ

#കൊലാലംപൂർ-കൊച്ചി (250)

ബുധൻ

# കുവൈറ്റ്-കോഴിക്കോട്

# ജിദ്ദ-കൊച്ചി

കൊച്ചിയിലേക്ക്

നാല് കപ്പലുകൾ

നാവികസേനയുടെ ജലാശ്വ, മഗാർ എന്നിവ മാലെ ദ്വീപിലേക്കും ദക്ഷിണനാവിക കമാൻഡിന്റെ ശാർദ്ദൂൽ, ഐരാവത് കപ്പലുകൾ ദുബായിലേക്കും പുറപ്പെട്ടു. കൊച്ചിയിലേക്ക് യു.എ.ഇയിലെ ഫുജൈറ തുറമുഖത്തുനിന്ന് മൂന്നുദിവസവും ദുബായിലെ ജബൽഅലി തുറമുഖത്തുനിന്ന് നാലുദിവസവും യാത്രയുണ്ട്. സാമൂഹ്യഅകലം പാലിച്ച് ജലാശ്വയിൽ 800, ശാർദ്ദൂലിലും മഗാറിലും 500പ്രവാസികളെ കൊണ്ടുവരാം.

വീട്ടിലേക്ക് വിടില്ല, 7 ദിവസം നിർബന്ധിത ക്വാറന്റൈൻ

 80,000: എത്തുമെന്ന് പ്രതീക്ഷിക്കുവർ തിരുവനന്തപുരം:പ്രവാസികളെ കൊവിഡ്-19 പരിശോധന നടത്താതെ കൊണ്ടുവരുന്നതിനാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇറങ്ങുന്ന എല്ലാവരും ഏഴ് ദിവസം നിർബന്ധമായും സർക്കാരിന്റെ ക്വാറന്റൈൻ സംവിധാനത്തിൽ കഴിയണം.80,000 പ്രവാസികൾ എത്താൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. # ഏഴാം നാൾ നടത്തുന്ന പി.സി.ആർ ടെസ്റ്റിൽ നെഗറ്റീവായാൽ മാത്രം വീടുകളിലേക്ക് വിടും. വീടുകളിലും ഒരാഴ്ച ക്വാറന്റൈനിൽ കഴിയണം. # സാമ്പിൾ പരിശോധനയിൽ ഫലം പോസിറ്റീവായാൽ ആശുപത്രിയിലാക്കും. # പ്രവാസികളെ പാർപ്പിക്കുന്നത് അവരുടെ പ്രദേശങ്ങൾക്കടുത്തുള്ള കേന്ദ്രങ്ങളിൽ. # കണ്ടെത്തിയ 2.5ലക്ഷം കിടക്കകളിൽ 1,63,000 എണ്ണം സജ്ജം # മറ്റ് സംസ്ഥാനങ്ങളിലെ റെഡ് സോണിൽ നിന്ന് വരുന്നവർക്കും നിർബന്ധിത സർക്കാർ ക്വാറന്റൈൻ. # ഏഴാം നാളിലെ പരിശോധനാഫലം നെഗറ്റീവായാൽ 14 ദിവസം വീട്ടിൽ ക്വാറന്റൈൻ. പ്രവാസികളുടെ ആന്റിബോഡി ടെസ്റ്റിന് 2 ലക്ഷം കിറ്റ് വേണ്ടിവരും. യാ​ത്രാ​ക്കൂ​ലി​ അ​ബു​ദാ​ബി​-​ ​കൊ​ച്ചി​:​ 15000​ ​രൂപ ദു​ബാ​യ്-​ ​കോ​ഴി​ക്കോ​ട്:​ 15000 ദോ​ഹ​-​ ​കൊ​ച്ചി​:​ 16000 ബ​ഹ്റിൻ-​ ​കൊ​ച്ചി​:​ 17000 കു​വൈ​റ്റ്-​ ​കൊ​ച്ചി​:​ 19000 മ​സ്ക​റ്റ്-​ ​കൊ​ച്ചി​:​ 14000 ദോ​ഹ​-​ ​തി​രു​വ​ന​ന്ത​പു​രം​:​ 17000 ക്വാ​ലാ​ലം​പൂ​ർ​-​ ​കൊ​ച്ചി​:​ 15000 ബ​ഹ്റിൻ​ ​കോ​ഴി​ക്കോ​ട്:​ 16000 ദു​ബാ​യ്-​ ​കൊ​ച്ചി​:15000 കു​വൈ​റ്റ്-​ ​കോ​ഴി​ക്കോ​ട്:​ 19000 ല​ണ്ട​നി​ൽ​ ​നി​ന്ന് ​:​ 50,000 അ​മേ​രി​ക്ക​യി​ൽ​ ​നി​ന്ന് ​:​1​ ​ല​ക്ഷം