market

ന്യൂഡൽഹി: കൊവിഡ് ഹോട്ട് സ്‌പോട്ടായി മാറിയതോടെ തമിഴ്‌നാട്ടിലെ ഏറ്റവും വലിയ പച്ചക്കറി മൊത്തവില്പന മാർക്കറ്റായ കൊയമ്പേട് മാർക്കറ്റ് മേയ് 10 വരെ താത്കാലികമായി അടച്ചു. 65 ഏക്കറിലുള്ള മാർക്കറ്റുമായി ബന്ധപ്പെട്ട് ആകെ 320 കൊവിഡ് കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തു.

450 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കൂടല്ലൂരിലെ 122 കൊവിഡ് പോസിറ്റീവ് കേസുകൾക്ക് ഈ മാർക്കറ്റുമായി സമ്പർക്കമുണ്ട്. ഈ മാർക്കറ്റ് സന്ദർശിച്ച 49 വില്ലുപുരം സ്വദേശികൾക്ക് തിങ്കളാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച 33 പേർക്കും രോഗം ബാധിച്ചു.

തമിഴ്നാട്ടിലുടനീളമുള്ള ആളുകളെത്തുന്ന ഈ മാർക്കറ്റിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് നിരവധി ട്രക്കുകൾ ദിവസേന പോകുന്നുണ്ട്. സംസ്ഥാനത്തെ വിവിധയിടങ്ങളിലുള്ളവർ ഈ മാർക്കറ്റിൽ ജോലി ചെയ്യുന്നുണ്ട്. ഏകദേശം 3200 മൊത്തക്കച്ചവടക്കടകളുണ്ടെന്നാണ് കണക്ക്. ഇതിൽ 1900 പച്ചക്കറിക

ടകളും 830 പഴക്കടകളും 470 പൂക്കടകളുമാണ്.