arnab-goswami

ന്യൂഡൽഹി: ബാന്ദ്രയിലെ ഒരു ദേവാലയത്തെക്കുറിച്ച് റിപ്പബ്ലിക് ടിവിയിലൂടെ തെറ്റായ പരാമർശം നടത്തിയെന്ന് ആരോപിച്ച് തനിക്കെതിരെ എടുത്ത കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അർണബ് ഗോസ്വാമി സുപ്രീംകോടതിയിൽ ഹർജി നൽകി. പൊലീസ് കള്ളക്കേസിൽ കുടുക്കി മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് അർണബിന്റെ വാദം. അറസ്റ്റ് ഒഴിവാക്കിക്കൊണ്ട് സുപ്രീംകോടതി നൽകിയ ഇടക്കാല സംരക്ഷണം മറയാക്കി

അർണബ് പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ ഹർജി നൽകിയതിന് പിന്നാലെയാണ് അർണബിന്റെ പുതിയ നീക്കം. റിപ്പബ്ലിക് ടി.വിയിലൂടെ മുംബയ് പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചുവെന്നും അർണബിന് അഹങ്കാരമാണെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നു.