ന്യൂഡൽഹി: ലോക്ക്ഡൗണിൽ വിദ്യാർത്ഥികൾ, അന്യസംസ്ഥാനത്തൊഴിലാളികൾ, ദിവസവേതനക്കാർ തുടങ്ങിയവരിൽ നിന്ന് വാടക ഈടാക്കുന്നത് വീട്ടുടമ ഒഴിവാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിലായത്തിന്റെ സർക്കുറിനെതിരെ പ്രവർത്തിച്ചാൽ പൊലീസ് അടക്കം അതത് സ്ഥലത്തെ അധികൃതരോട് സഹായം തേടാൻ നിർദേശിച്ച് സുപ്രീംകോടതി. സർക്കുലറിന് വിരുദ്ധമായി വാടക ഈടാക്കുന്നു, ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്രസക്കാരിനോട് ആവശ്യപ്പെടുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചെത്തിയ ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അശോക് ഭൂഷൺ, എസ്.കെ.തൗൾ, ബി.ആർ.ഗവായി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. വീട്ടുടമയ്‌ക്കെതിയുള്ള പരാതികൾ കേന്ദ്രത്തിന്റെ ഹെൽപ്പ് ലൈൻ നമ്പറിൽ അറിയിക്കാമെന്നും കോടതി അറിയിച്ചു.