12

ന്യൂഡൽഹി: പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്​മീരി​​ൻ്റെ നേർചിത്രങ്ങൾ പുറംലോകത്തെത്തിച്ച് പുലിറ്റ്​സർ പുരസ്​കാരത്തിന് അർഹരായ ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുകളെ അഭിനന്ദിച്ച് കോൺഗ്രസ് എം.പി.രാഹുൽ ഗാന്ധി. ‘ജമ്മു - കാശ്മീർ ജനതജീവിതത്തിൻ്റെ പ്രതിബിംബം അതേപടി പകർത്തി ലോകത്തെ അറിയിച്ച ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുകളായ ദർ യാസിൻ, മുക്താർ ഖാൻ, ചന്നി ആനന്ദ് എന്നിവർക്ക് അഭിനന്ദനം. നിങ്ങളുടെ നേട്ടം ‌ഞങ്ങൾക്ക് അഭിമാനം.’മെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. തൊട്ടുപിന്നാലെ രാഹുലിൻ്റെ ട്വീറ്റിനെതിരെ ബി.ജെ.പി. വക്താവ് സംബിത് പത്ര വിമർശനവുമായി രംഗത്തെത്തി. പുലിറ്റ്സറിൻ്റെ ഔദ്യോഗിക സൈറ്റിൽ ''ഇന്ത്യ ഒക്പൈഡ് കാശ്മീരിൻ്റെ'' ചിത്രങ്ങൾക്കാണ് പുരസ്കാരം ലഭിച്ചതെന്നും കാശ്മീരിനെ ഇന്ത്യ കൈവശപ്പെടുത്തിയിരിക്കുന്നുവെന്ന നിലപാട് തെറ്റാണെന്നും ബി.ജെ.പി. പറയുന്നു. തെറ്റായ നിലപാടിനെ പിൻതാങ്ങുന്ന രാഹുലും കോൺഗ്രസും കാശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും ബി.ജെ.പി. ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

ചിത്രം - ദർ യാസിൻ, മുക്താർ ഖാൻ, ചന്നി ആനന്ദ്