ബാക്കിയുള്ള സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷാ തീയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കേന്ദ്രമാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. കലാപത്തെ തുടർന്ന് പരീക്ഷ മാറ്റിവച്ച വടക്ക് കിഴക്കൻ ഡൽഹിയിലൊഴികെ രാജ്യത്ത് മറ്റിടങ്ങളിൽ സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയുണ്ടാകില്ല.അടുത്തക്ലാസിലെ സ്ഥാനക്കയറ്റത്തിനും ഉന്നതവിദ്യാഭ്യാസ പ്രവേശനത്തിനും പരിഗണിക്കേണ്ട പ്രധാന വിഷയങ്ങളിലെ പരീക്ഷകൾ മാത്രമാണ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.