ന്യൂഡൽഹി: കൊവിഡ് ട്രാക്കർ ആരോഗ്യ സേതു ആപ്പ് മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ്.
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവർ ആരോഗ്യസേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ പുറത്തിറങ്ങിയാൽ ഇത് ലോക്ക്ഡൗൺ ലംഘനമായി കണക്കാക്കി കേസെടുക്കുമെന്ന് ഗൗതം ബുദ്ധനഗർ കമ്മീഷണർ അശുതോഷ് ദ്വിവേദി പറഞ്ഞു.തൊഴിലിടങ്ങളിൽ മാസ്‌ക് ധരിക്കാതെ ജോലിക്കെത്തുന്നതും കുറ്റകരണ്. പൊതുയിടങ്ങളിൽ തുപ്പുന്നതും നിരോധിച്ചിട്ടുണ്ട്.
നോയിഡയിൽ സ്മാർട്ട് ഫോണുകളിൽ ആരോഗ്യ സേതു ആപ് ഇൻസ്റ്റാൾ ചെയ്യാത്താവർക്ക് ആറ് മാസം തടവും 1000 പിഴയും ശിക്ഷ ലഭിക്കുമെന്ന് കഴിഞ്ഞ ദിവസം പൊലീസ് സർക്കുലർ ഇറക്കിയിരുന്നു.