v-muraleedharan

ന്യൂഡൽഹി: അന്യ സംസ്ഥാനങ്ങളിലുള്ള മലയാളികളെ കൊണ്ടുവരാൻ കേരളത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്കല്ല, റെയിൽവേക്കാണ് കത്തെഴുതേണ്ടിയിരുന്നതെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി. മുരളീധരൻ പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളുടെ കണക്കെടുക്കാൻ കേരളത്തോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളുടെ മടക്കം സംബന്ധിച്ച് വസ്‌തുതകൾ മനസിലാക്കാതെയാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരുന്നത് സംബന്ധിച്ച തീരുമാനം പെട്ടെന്ന് എടുത്തതല്ല. ഏപ്രിൽ ആദ്യവാരം മുതൽ വിദേശകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിവിധ യോഗങ്ങളിലാണ് പദ്ധതി തയ്യാറാക്കിയത്. കൊവിഡ് പരിശോധന നടത്തിയ ശേഷമാണ് വിദേശത്തു നിന്നു വരുന്നവരെ വിമാനത്തിൽ കയറ്റുകയെന്നും അദ്ദേഹം പറഞ്ഞു.