ന്യൂഡൽഹി : വിശാഖപട്ടണത്തെ എൽ.ജി പോളിമർ പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ദുരന്തത്തെക്കുറിച്ച് നാലാഴ്‌ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തിനും ആന്ധ്രാപ്രദേശ് ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയച്ചു.